
ഇടുക്കി • നിർമ്മാണം പൂർത്തീകരിച്ച തങ്കമണി, വാഗമൺ എന്നീ പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം 12ന് നടക്കും.

വിവിധ സ്ഥലങ്ങളിൽ 3.30 ന് സംഘടിപ്പിക്കുന്ന ഉദ്ഘാടനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. വാഗമൺ പൊലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എംഎൽഎയും, ജില്ലാ കൺട്രോൾ റൂമിന്റെ ഉദ്ഘാടനത്തിൽ ഡിസിആർബി ഡിവൈഎസ്പി കെ.ആർ. ബിജുവും അധ്യക്ഷത വഹിക്കും.
