
ഇടുക്കി : ആനച്ചാലിൽ പ്രവർത്തിച്ചു വരുന്ന ഫർണിച്ചർ ഷോറൂമിൽ വൻ തീപിടുത്തം. കാടായം ബേബിച്ചൻ എന്നയാളുടെ മോഡേൺ ഫർണിച്ചർ മാർട്ടാണ് തീ പിടിച്ച് കത്തി നശിച്ചത്. ഇന്ന് വെളുപ്പിന് ഒരു മണിക്ക് ആരംഭിച്ച തീ ഫയർ ഫോഴ്സ് എത്തി നാലുമണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അണച്ചത്. ഏകദേശം നാലു കോടിരൂപയുടെ നഷ്ടം ഉണ്ടായതയാണ് നിഗമനം. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല