
കോതമംഗലം :കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽറോട്ടറി കരാട്ടെ സ്കൂളിന്റെ സഹകരണത്തോടെ ഇന്ത്യയുടെ
സ്വാതന്ത്രദിന ആഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് രാവിലെ 9.30മുതൽ റോട്ടറി ഹാളിൽ വച്ച് റോട്ടറിയുടെ മൂന്നാമത് ഫ്രീഡം ക്വിസ് എവർ റോളിങ്ങ് ട്രോഫിക്ക്
വേണ്ടിയുള്ള ഹൈസ്കൂൾ വിഭാഗത്തിനും,
ഹയർസെക്കണ്ടറി,വി എച്ച് എസ് എസ് വിഭാഗത്തിനുമായി മത്സരം സംഘടിപ്പിക്കുന്നു.
രണ്ടു കുട്ടികൾ വീതമുള്ള ടീമുകളാണ് ഓരോ വിഭാഗത്തിലും പങ്കെടുക്കേണ്ടത്.രണ്ട് വിഭാഗത്തിലെയും പോയിന്റുകൾ കൂട്ടി കൂടുതൽ പോയിന്റ് നേടുന്ന സ്കൂൾ ടീമുകൾ ആണ് എവർ റോളിങ്ങ് ട്രോഫിക്ക് അർഹരാകുന്നത്. ഹൈസ്കൂൾ തലത്തിലും, ഹയർ സെക്കൻഡറി,വി എച്ച് എസ് എസ് തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് പ്രത്യേകം ക്യാഷ് അവാർഡും മെഡലുകളും, സർട്ടിഫിക്കറ്റും നൽകും. പ്രോഗ്രസീവ് ഇന്ത്യഎന്നതായിരിക്കും ഈ വർഷത്തെ ക്വിസ് മത്സരത്തിനുള്ള വിഷയം.
ഒന്നാം സമ്മാനം നേടുന്നവർക്ക് 5000 രൂപയും
രണ്ടാം സമ്മാനം നേടുന്നവർക്ക് 3000 രൂപയും
മൂന്നാം സമ്മാനം നേടുന്നവർക്ക് 2000രൂപ എന്നിങ്ങനെയാണ് ക്യാഷ് അവാർഡ്. പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തിരിക്കുക്കുന്ന സ്കൂൾ ടീമുകൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് കോതമംഗലം റോട്ടറി ഭവനിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ പ്രസ്സ് ക്ലബ്ബിൽ വിളിച്ച് ചേർത്ത വർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്ലബ് ഭാരവാഹികളായ ബോബി പി കുര്യാക്കോസ്(പ്രസിഡന്റ്) ഷെറി പീറ്റർ (സെക്രട്ടറി), അഡ്വ കെ ഐ ജേക്കബ്, സോണി തോമസ്, കോർഡിനേറ്റർ ജോയി പോൾ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.