February 8, 2026
IMG_20250815_024518.png

താമരശ്ശേരി: കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്റെ് മകൾ അനയ (9) ആണ് മരിച്ചത്.

പനി മൂർഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ഒരാഴ്ച മുൻപ് തൃപ്പൂണിത്തുറയിൽ പനിയെതുടർന്ന് നാലു വയസ്സുള്ള കുട്ടി മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!