
ഇടുക്കി • മൂന്നാറിന്റെ ടൂറിസം വികസനത്തിനുൾപ്പെടെ കരുത്ത് പകരാൻ സഹായിക്കുന്ന റോപ്പ് വെ പദ്ധതിക്ക് പ്രതീക്ഷമുളക്കുന്നു. പദ്ധതി നടപ്പാക്കാനുള്ള ആദ്യഘട്ടമെന്ന നിലയിൽ നാഷണൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെൻ്റ് ലിമിറ്റഡ്, ഇതുമായി ബന്ധപ്പെട്ട ഡി പി ആർ തയ്യാറാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അടിമാലിയിൽ പറഞ്ഞു.
18 കിലോമീറ്റർ ദൂരം വരുന്ന കേരളത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ റോപ്പ് വേ പദ്ധതിയാണ് മൂന്നാറിൽ ശുപാർശ ചെയ്തിട്ടുള്ളതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് നിർണ്ണായക ഘട്ടത്തിലേക്കാണിപ്പോൾ പ്രവേശിച്ചിട്ടുള്ളതെന്നും എം.പി വ്യക്തമാക്കി