
കോതമംഗലം • ഒരാഴ്ച മുമ്പ് കാണാതായ വാരപ്പെട്ടി സ്വദേശിയുടെ മൃതദേഹം കറുകടം അമ്പലപ്പടിയിൽ പുഴയിൽ കണ്ടെത്തി. വാരപ്പെട്ടി പൊത്തനക്കാവ് പരേതനായ അറാക്കൽ രാജന്റെ മകൻ ഉണ്ണി എന്നു വിളിക്കുന്ന അജേഷിനെ ആണ് ഒരാഴ്ച മുമ്പ് കാണാതായത്. ടൈൽ പണിക്കാരൻ ആയിരുന്നു. കാണാതായതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇന്ന് മൃതദേഹം കറുകടം അമ്പലപ്പടിയിൽ നടുക്കുടി കടവിന് സമീപമുള്ള പഴയ പാലത്തിൽ തടഞ്ഞു നിന്ന രീതിയിൽ കണ്ടെത്തിയത്.