IMG_20250826_082205.jpg

ഇടുക്കി ∙ ബൈസൺവാലിയിൽ നടന്ന കൊലപാതകത്തിൽ 68 കാരൻ ജീവൻ നഷ്ടമായി. ഒലിക്കൽ സുധനെയാണ് അയൽവാസിയായ കുളങ്ങര അജിത്ത് കുത്തിക്കൊലപ്പെടുത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ്  കൊലപാതകം നടന്നത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അജിത്തിനെ രാജാക്കാട് പോലീസ്  പിടികൂടി. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. കോടാലി ഉപയോഗിച്ച് കഴുത്തിനും. കയ്യിലുമായി നാല് വെട്ടുകളാണ് ഉള്ളത്. സംഭവം നടന്ന ഉടനെ സുധനെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!