കൊച്ചി • കടമറ്റത്ത് കാത്തനാർ പാതാളത്തിലേക്ക് ഇറങ്ങിപോയെന്ന് വിശ്വസിക്കുന്ന കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലെ പാതാള കിണറിലേക്ക് വെള്ളിയാഴ്ച്ചയാണ് യുവാവ് എടുത്തു ചാടിയത്.

സമീപത്തു നിന്നിരുന്നവർ പിന്തിരിപ്പിക്കാൻ ശ്രെമിച്ചെങ്കിലും ഇയാൾ കിണറിന്റെ ചില്ല് ഭിത്തി തകർത്ത് ചാടുകയായിരുന്നു.

ഇരുപത് അടിയോളം താഴ്ചയുള്ള കിണറിൽ നിറയെ വെള്ളം ഉണ്ടായിരുന്നതിനാൽ ചാടിയ ഉടനെ അടിത്തട്ടിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.

മുവാറ്റുപുഴ വാഴക്കുളം നടുക്കര കാട്ടുകണ്ടതിൽ 29 വയസ്സുള്ള അലനാണ് മരിച്ചത്. വിവരം അറിയിച്ചതിനെതുടർന്ന് പട്ടിമറ്റം ഫയർ ഫോഴ്സ് എത്തിയാണ് ആളെ പുറത്ത് എടുത്തത്.

