അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിർമ്മാണ പ്രതിസന്ധി മറികടക്കാൻ സർക്കാർ ശരിയായ സത്യവാങ്ങ് മൂലം നൽകണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ ഒന്നിന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫിസിന് മുന്നിൽ ദേശീയപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ രൂപം കൊണ്ടിട്ടുള്ള നിർമ്മാണ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ദേശിയപാത സംരക്ഷണ സമിതി വീണ്ടും പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിട്ടുള്ളത്.

ഹൈക്കോടതിയിൽ ദേശീയപാത 85 സംബന്ധിച്ച കേസ് എടുത്തപ്പോൾ ഈ ഭാഗം വനമല്ലെന്ന് തെളിയിക്കാൻ സർക്കാർ കൈവശമുള്ള രേഖകൾ സമർപ്പിക്കാത്തതിനാൽ കേസ് മാറ്റിവച്ചിരിക്കുകയാണെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിക്കുന്നു.

സംരക്ഷണ സമിതി ആരോപിക്കുന്നു. ദേശീയപാത അധികൃതർ ഹൈക്കോടതിയിൽ ഹാജരാവു കയും നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് വികസനം നടക്കുന്ന ഭാഗം വനമല്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റവന്യൂ ഭൂമി യാണെന്നും രേഖകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി. എന്നാൽ, സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജന റൽ വനമല്ലെന്ന സർക്കാർ നിലപാട് വാക്കാൽ പറയുകയാണ് ഉണ്ടായത്.


ഇക്കാര്യത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിക്കുന്നു. നേര്യമംഗലം വനമേഖലയിലെ നിർമ്മാണ പ്രതിസന്ധി മറികടക്കാൻ സർക്കാർ ശരിയായ സത്യവാങ്ങ് മൂലം നൽകണമെന്നാവശ്യപ്പെട്ടാണ് സെപ്റ്റംബർ ഒന്നിന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫിസിന് മുന്നിൽ ദേശീയപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുന്നത്. സമരത്തിൽ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ ആളുകൾ പങ്കെടുക്കുമെന്ന് ദേശീയപാത സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു.1ന് രാവിലെ 9ന് അടിമാലിയിൽ നിന്നും സമരത്തിൽ പങ്കെടുക്കാനുള്ള വാഹനങ്ങളും ആളുകളും ചെറുതോണിക്ക് പുറപ്പെടുമെന്നും ദേശീയപാത സംരക്ഷണസമിതി വ്യക്തമാക്കി.
