February 8, 2026
Untitled.jpg

തൊടുപുഴ : കോപ്പിയടിച്ചത് പിടിച്ചതിന് അധ്യാപകന് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയത് അതിക്രൂരമായ ‘ഗുരുദക്ഷിണ’. പ്രൊഫസറെ ലൈംഗിക പീഡനക്കേസില്‍ കുടുക്കിയാണ് പ്രതികാരം ചെയ്തത്.

Advertisement

പ്രാദേശിക സിപിഎം നേതാക്കളുടേയും സഹപ്രവർത്തകരായ ഇടത് അധ്യാപക യൂണിയൻ്റേയും ഒത്താശയോടെ പത്ത് കൊല്ലം മുൻപ് പട്ടികജാതിക്കാരനായ അധ്യാപകനെ വിദ്യാർത്ഥിനികൾ ചേർന്ന് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ തൊടുപുഴ സെഷൻസ് കോടതി അധ്യാപകനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചു. മൂന്നാർ ഗവണ്മെൻ്റ് കോളജിലെ ഇക്കണോമിക് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ആനന്ദ് വിശ്വനാഥിനാണ് ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വന്നത്. സംഭവം നടന്നത് 2014 ഓഗസ്റ്റ് 27 നാണ്.

Advertisement

എം എ ഇക്കണോമിക് പരീക്ഷയുടെ സെമസ്റ്റർ പരീക്ഷക്കിടയില്ലാണ് പരാതിക്കാരി കോപ്പിയടിച്ചത് ഇദ്ദേഹം പിടികൂടിയത്. കോപ്പിയടി പിടിച്ചതിനൊപ്പം ഇരയുടെ മാറിടത്തില്‍ അധ്യാപകൻ സ്പർശിച്ചു എന്നായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിതിന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. രണ്ട് കേസുകളില്ലായി ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ ഒരു വർഷം തടവിനും പിഴയും വിധിച്ചു. ഇതിനെതിരെ അധ്യാപകൻ നല്കിയ അപ്പീലിലാണ് തൊടുപുഴ സെഷൻസ് കോടതി കുറ്റക്കാരനല്ലെന്ന് കഴിഞ്ഞ ദിവസം വിധിച്ചത്.

Advertisement

കോണ്‍ഗ്രസ് അധ്യാപക സംഘടനയില്‍ പ്രവർത്തിക്കുന്ന ആനന്ദിനെ കേസില്‍ കുടുക്കുന്നതിനായി പ്രാദേശിക സിപിഎം നേതാക്കളും പാർട്ടിയുടെ കോളജ് അധ്യാപക സംഘടനയില്‍പ്പെട്ടവരും എസ്‌എഫ്‌ഐക്കാരായ പെണ്‍കുട്ടികളും ചേർന്ന് ഒത്തുകളിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞാണ് പോലീസില്‍ പരാതി നല്കിയത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അടിസ്ഥാനരഹിതമായ കേസ് എടുത്തതിന് പോലീസിനേയും പരാതിക്കാരികളായ പെണ്‍കുട്ടികളേയും രൂക്ഷമായ ഭാഷയിലാണ് അപ്പീല്‍ കോടതി വിമർശിച്ചത്.

Advertisement

പരീക്ഷാഹാളില്‍കോപ്പിയടിച്ച വിദ്യാർത്ഥിനികളെ കയ്യോടെ പിടിച്ച അദ്ധ്യാപകനെ ലൈംഗിക പീഢന കേസില്‍ കുടുക്കി പക വീട്ടാനും കോപ്പിയടി കേസില്‍ നിന്നും രക്ഷപെടാനും നടത്തിയ ഹീന ശ്രമത്തിന് പ്രിൻസിപ്പല്‍ കൂട്ടുനിന്നു എന്നും, കോപ്പിഅടിക്ക് പിടിക്കപ്പെട്ട വിദ്യാർത്ഥിനികള്‍ മൂന്നാറിലെ സിപിഎം ഓഫീസില്‍ ഒത്തുകൂടി മേലധികാരികള്‍ക്ക് വ്യാജ പരാതിഅയച്ചത് കേസിന് പിന്നിലെരാ ഷ്ട്രിയ ഗൂഢാലോചനയിലേക്കാണ് വി രല്‍ചൂണ്ടുന്ന തെന്നും കോടതി നിരീക്ഷിച്ചു.

Advertisement

വിദ്യാർത്ഥിനികളുടെഅതിക്രൂരമായ പകപോക്കലിന് ഇരയായ അധ്യാപകൻ ആനന്ദ് വിശ്വനാഥന്റെജീവിതം തന്നെ താളംതെറ്റിയിരുന്നു. സ്വന്തം വിദ്യാർത്ഥികളുടെയും, സഹ പ്രവർത്തകരുടെയും. ബന്ധുക്കളുടെയും, പൊതുസമൂഹത്തിന്റെയും മുന്നില്‍ വില്ലനാക്കി വേട്ടയാടപ്പെട്ടു. കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് സർവീസില്‍ നിന്നും വിരമിച്ചിട്ടും അദ്ദേഹത്തിൻ്റെ പെൻഷൻ ആനുകൂല്യങ്ങള്‍ ഇപ്പോഴും തട ഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!