
നേര്യമംഗലം • ഇരുമ്പുപാലത്തിനും പത്താംമൈലിനും ഇടയിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൈങ്ങോട്ടൂർ സ്വദേശി ജ്ഞാനീശ്വരൻ 54 ആണ് മരിച്ചത്.

അടിമാലി ഇരൂന്നൂറ് ഏക്കറിൽ മരണവീട്ടിൽ പോയശേഷം മടങ്ങുന്ന വഴിയാണ് ദാരുണമായ അപകടം സംഭവിച്ചത്. പ്രദേശത്ത് ശക്തമായ മഴയായിരുന്നു.

തലക്കോടിനും പുത്തൻ കുരിശിനും ഇടയിൽ സ്വകാര്യ ബസ് റോഡിൽ നിന്നും തെന്നിമാറി. ആർക്കും പരിക്കില്ല.







