February 7, 2026
Untitled-3.jpg

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സോഷ്യോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മൺമറഞ്ഞു പോകുന്ന സാംസ്കാരിക കലകളെ വീണ്ടെടുക്കുന്നതിനും, അവയെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി “സൻസ്കാര” എന്ന പേരിൽ ഏകദിന സിംബോസിയം സംഘടിപ്പിച്ചു.

Advertisement

ഇന്ത്യൻ നോളഡ്ജ് സിസ്റ്റത്തിന്റെ ഭാഗമായി നടന്ന പ്രോഗ്രാമിൽ പ്രശസ്ത നാടൻ പാട്ട് കലാകാരൻ അജിത് മലേരി, സോപാന സംഗീതഞ്ജനും,  എം. എ. കോളേജ് റിട്ട. അധ്യാപകനുമായ ഡോ.കെ.മോഹനൻ പിള്ള, പുള്ളുവൻ പാട്ട് ഗായികമാരായ ഉഷ രാമചന്ദ്രൻ, പ്രസന്ന എന്നിവർ ക്ലാസ്സ്‌ നയിച്ചു.ഇന്ത്യയുടെ തനത് പാരമ്പര്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി പാരമ്പര്യ വാദ്യോപകരണങ്ങളും, സാങ്കേതികതയും, ആനുകാലിക പ്രശ്നങ്ങളും ചർച്ച ചെയ്തു.

Advertisement

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഭാരതത്തിന്റെ കലാ, സാംസ്‌കാരിക, വിജ്ഞാന വൈവിധ്യം വിശ്വമാകെ വ്യാപിപ്പിക്കാനുള്ള ഉത്തരവാദിത്തം പുതുതലമുറയിൽ നിക്ഷിപ്തമാണെന്ന് സിംബോസിയത്തിൽ അഭിപ്രായമുയർന്നു.
വകുപ്പ് മേധാവി ഷാരോൺ വി ബാലകൃഷ്ണൻ, ഗ്രീഷ്മ ടി. കെ, ജിൽജിത് രാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!