
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ വിദ്യാർത്ഥികൾക്കായി ഡ്രാമ തെറാപ്പി ശില്പശാല. കോളേജിലെ കൗൺസിലിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശില്പശാല കൊച്ചിൻ കലാഭവനിലെ അധ്യാപകനും, പ്രശസ്ത ഡ്രാമ തെറാപ്പിസ്റ്റും, അഭിനേതാവുമായ പ്രിയദർശൻ ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിച്ചു.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം വളർത്തുന്നതിനും, വ്യക്തിഗത വളർച്ച സുഗമമാക്കുന്നതിനും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്.

വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനു രസകരമായ വിവിധ തരം കളികളും ഒരുക്കിയിരുന്നു. കോളേജ് സ്റ്റുഡന്റ് കൗൺസിലർ ലീന എം ഗീവർഗീസ് ശില്പശാലക്ക് നേതൃത്വം കൊടുത്തു.

