കോതമംഗലത്ത് കന്നി 20 പെരുന്നാളിന് കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം തുടങ്ങി. തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പള്ളി കോമ്പൗണ്ടിൽ തന്നെ ഷീ കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നത്.

കൈ കുഞ്ഞുങ്ങൾ ആയി വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഷീ കൗണ്ടറിൽ നിന്നും ലഭിക്കും. ഒക്ടോബർ 3 ന് ഷീ കൗണ്ടറിൽ എത്തുന്ന എല്ലാവർക്കും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിൻെറ സഹകരണത്തോടു കൂടി ‘സൗജന്യ നേത്ര പരിശോധന ’ഉണ്ടായിരിക്കുന്നതാണ്. പള്ളി പരിസരത്ത് ആരംഭിച്ച ഷീ കൗണ്ടർ ഉത്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

