February 8, 2026
ganja

കൊച്ചി : നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്.

Sponsored

അബ്ദുള്‍ ജലീലില്‍ നിന്നും ആറു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഫാഷന്‍ ഡിസൈനറാണ് അബ്ദുള്‍ ജലീല്‍. ബാങ്കോക്കില്‍ നിന്നാണ് ഇയാള്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നെടുമ്പാശ്ശേരിയില്‍ ഒരു മാസം മുമ്പ് ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്നും നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ഇരിങ്ങാലക്കുട കരുവന്നൂര്‍ ചിറയത്ത് സെബിയാണ് പിടിയിലായത്. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സ്‌നാക്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!