കോതമംഗലം വൈ ഡബ്ലിയു സി എ യുടെ ആഭിമുഖ്യത്തിൽ മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴിയിൽ ദന്ത, നേത്ര, തൈറോയ്ഡ് രോഗികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജ്, മുവാറ്റുപുഴ അഹല്യ ഐ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നൂറിലധികം രോഗികൾ പങ്കെടുത്തു. ദന്ത, നേത്ര വിഭാഗങ്ങളിൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് തുടർ ചികിത്സയും സൗജന്യമായി നൽകും. സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിൻ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈ ഡബ്ലിയു സി എ പ്രസിഡന്റ് നിനു സജി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ബിൻസി തങ്കച്ചൻ,എം എൻ ബിജു, പി ആർ ശിവാനന്ദൻ,എം വി എബ്രഹാം, വൈ ഡബ്ലിയു സി എ ഭാരവാഹികളായ ലിജി ഏലിയാസ്, പ്രമീള സണ്ണി,
ഡോ. ഡെൻസിലി ജോസ് എന്നിവർ പ്രസംഗിച്ചു.

