February 7, 2026
cricket
എം എ ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളായ നെവിൻ പോളും ജോഷ്വാ എൽദോ അരവിന്ദും ടൂർണമെൻ്റിലെ മിന്നും താരങ്ങളായി

കോതമംഗലം : സി ഐ എസ് സി ഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ) ദേശീയ സ്കൂൾ ക്രിക്കറ്റ് അണ്ടർ 17 മത്സരത്തിൽ ചരിത്രത്തിലാദ്യമായി കേരളാ ടീം റണ്ണറപ്പ് കിരീടം നേടി. സെമി ഫൈനലിൽ മഹാരാഷ്ട്രയെ 7 വിക്കറ്റിന് തോൽപിച്ചാണ് കേരളം ഫൈനലിൽ ഇടം നേടിയത്.

Sponsored

ഒക്ടോബർ 9 തിന് വ്യാഴാഴ്ച മഹാരാഷ്ട്രയിൽ വെച്ചു നടന്ന ഫൈനൽ മത്സരത്തിൽ ബംഗാളിനോട് പൊരുതി പരാജയപ്പെട്ടെങ്കിലും കോതമംഗലം എം.എ ഇൻ്റർനാഷണൽ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ നെവിൻ പോളും, ജോഷ്വാ എൽദോ അരവിന്ദും ടൂർണമെൻ്റിലെ മിന്നും താരങ്ങളായി മാറി. നെവിൻ പോൾ 4 മത്സരങ്ങളിൽ നിന്ന് 193 റൺസ് നേടി ടോപ് സ്കോററും മികച്ച വിക്കറ്റ് കീപ്പർ അവാർഡും നേടി, മാൻ ഓഫ് ദി ടൂർണമെൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. ജോഷ്വാ എൽദോ അരവിന്ദ് 7 വിക്കറ്റ് നേടുകയും (ടൂർണമെൻ്റിലെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ ) സെമി ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡും നേടി.

Sponsored


മികച്ച പ്രകടനം നടത്തിയ കുട്ടികളെയും കേരളാ ടീമിൻ്റെയും എം.എ ഇൻ്റർനാഷണൽ സ്കൂളിലെയും ക്രിക്കറ്റ് കോച്ച് വി. എം മനുവിനെയും സ്കൂൾ മാനേജ്മെൻ്റും പ്രിൻസിപ്പലും അധ്യാപകരും മറ്റ് ജീവനക്കാരും അഭിനന്ദിച്ചു.

Sponsored

കോതമംഗലം പാലക്കാടൻ പോൾ പി. മാത്യുവിൻ്റെയും, ടീന പോളിൻ്റെയും മകനാണ് നെവിൻ പോൾ. മണ്ണാറ പ്രായിൽ ജി. അരവിന്ദൻ്റെയും, ആനി വി ഐസകിൻ്റെയും മകനാണ് ജോഷ്വാ എൽദോ അരവിന്ദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!