
അടിമാലി 🌏︎ പഴയ ആലൂവ – മൂന്നാർ (രാജപാത) PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻമാരുടെ നേതൃത്തത്തിൽ സർവ്വകക്ഷി യോഗം ചേരുന്നു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, കീരംപാറ ഗ്രാമ പഞ്ചായത്ത്, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്, അടിമാലി ഗ്രാമ പഞ്ചായത്ത്, മൂന്നാർ ഗ്രാമ പഞ്ചായത്ത്, ഇടമലകുടി ഗ്രാമ പഞ്ചായത്ത് എന്നി ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളെ ഉൾപെടുത്തി കൊണ്ട് 18/10/2024-ാം തിയതി വെള്ളിയാഴ്ച്ച മാങ്കുളം ഗ്രാമപഞ്ചായത്താണ് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തിട്ടുള്ളത്.

കോതമംഗലത്ത് നിന്നും ആരംഭിച്ച് കീരംപാറ – തട്ടേക്കാട് – കുട്ടമ്പുഴ – പൂയംകുട്ടി – പീണ്ടിമേട് – കുഞ്ചിയാർ – കുന്ത്രപുഴ – കുറത്തികുടി – പെരുമ്പൻകുത്ത് – 50-ാം മൈൽ – നല്ല തണ്ണി കല്ലാർ ടീ എസ്റ്റേറ്റ് വഴി മുന്നാറിൽ എത്തിചേരുന്ന റോഡാണ് പഴയ രാജപാത.
ഈ റോഡിൽ ഇപ്പോൾ പൊതു ഗതാഗതത്തിനായി ഉപയോഗിച്ചു വരുന്നത് കോതമംഗലത്ത് നിന്നും പൂയംകുട്ടി വരെ വരുന്ന 29 കി.മീ റോഡും കുറത്തികുടി മുതൽ പെരുമ്പൻകുത്ത് വരെ വരുന്ന 5 കി.മീ റോഡും നല്ലതണ്ണി കല്ലാർ ടീ എസ്റ്റേറ്റ് മുതൽ മൂന്നാർ വരെ വരുന്ന 8 കി.മീ റോഡും ഉൾപെടെ 42 കി.മീ റോഡ് മാത്രമാണ് ഇപ്പോൾ പൊതു ഗതാഗതത്തിനായി ഉപയോഗിച്ചു വരുന്നത്.
പൂയംകുട്ടി മുതൽ കുറത്തികുടിവരെ വരുന്ന 21 കി.മീ റോഡ് റിസർവ്വ് ഫോറസ്റ്റിന് ഉള്ളിൽ കൂടി കടന്നുപോകുന്നതിനാൽ ഫോറസ്റ്റ് അധികാരികൾ രാജപാത കൈയ്യേറി പൂയംകുട്ടിയിൽ റോഡ് ക്രോസ് ബാർ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചിട്ടുള്ളതിനാൽ പൊതു ഗതാഗതം സാധ്യമല്ല.
34 കി.മീ രാജപാത വക റോഡ് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് അനകൃതമായി കയ്യേറി കൈവശം വെച്ചിരിക്കുകയാണ്. മാങ്കുളത്ത് ജനവാസ മേഖലയിൽ കൂടി കടന്നുപോകുന്ന രാജപാതയുടെ ഭാഗമായിട്ടുള്ള റോഡു പോലും വനം വകുപ്പ് കൈയ്യേറിയിരിക്കുകയാണ്.
പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയും കുട്ടമ്പുഴ വില്ലേജ് പരിധിയിൽ കൂടിയാണ് രാജപാത കടന്നുപോകുന്നത് കുട്ടമ്പുഴ വില്ലേജ് രേഖകൾ BTR പ്രകാരം (ദേവികുളം താലൂക്ക് മന്നാംങ്കണ്ടം വില്ലേജ് ഓൾഡ് സർവേ നമ്പർ 881, 883,885 , 887,889 ) എന്നി അഞ്ച് സർവേ നമ്പരിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ കൂടിയാണ് പഴയ രാജപാത കടന്നുപോകുന്നത്.
പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുളളവനഭൂമി യും രാജഭരണ കാലത്ത് തന്നെ പ്രത്യേകമായിട്ട് അളന്ന് തിരിച്ച് സർവ്വേ നമ്പർ നൽകിയിട്ടുള്ളതുമാണ്. ( മലയാറ്റൂർ റിസർവ്വ് ഫോറസ്റ്റ് ഓൾഡ് സർവ്വേ നമ്പർ 882, 884,890,886,888,890 )
മാങ്കുളം വില്ലേജിലെ (പഴയ KDH വില്ലേജ് സർവ്വേ നമ്പർ 77/1 പാർട്ട്-ൽ ) ബ്ലോക്ക് നമ്പർ 19 – തിൽ റിസർവേ നമ്പർ 430 , 439,431,428,426,421,420,416,415,414,410, 9,10,11,23,29,30,31,32,33,34,43,44,45,51,52, 53,55,56,58,69,70,71,72,74,75,76,77,111,112, 113,114,117,118,207, 208,209,211,212,205,204,203,200,195, 196,194,193,192,198,199, 201/1,201/3, 188,187,185,184,17, 8, 177,176,175 – എന്നി 72 റീസർവ്വേ നമ്പരുകളിൽ ഉൾപ്പെട്ട ഭൂമിയിൽ കൂടിയാണ് പഴയ ആലൂവ – മൂന്നാർ (രാജപാത) റോഡ് കടന്നുപോകുന്നത്.

AD – 1878-ാം മാണ്ടിലാണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ആയില്ല്യം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഈ രാജപാത നിർമ്മിക്കുവാൻ ഉത്തരവ് നൽകിയത്. ഈ രാജപാതയുടെ നിർമ്മാണം നടത്തിയിട്ടുള്ളത് തിരുവിതാംകൂർ PWD യാണ് . ഈ രാജപാതയുടെ അന്നത്തെ നിർമ്മാണ ചിലവ് 4.5 ലക്ഷമാണ്.
1924 – ലെ പ്രളയത്തിന് ശേഷം ഈ രാജപാതയ്ക്ക് പകരം കോതമംഗലത്ത് നിന്നും നേര്യമംഗലം – അടിമാലി – പള്ളിവാസൽ വഴി പുതിയ റോഡ് നിർമ്മിച്ചുവെങ്കിലും അന്നത്തെ രാജഭരണകർത്താക്കൾ ഓൾഡ് രാജപാത സംമ്പൂർണ്ണമായും ഉപേക്ഷിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായി 1971-ൽ PWD കുട്ടമ്പുഴ മുതൽ മാങ്കുളം പെരുമ്പൻകുത്ത് വരെയുള്ള പഴയ രാജപാത റോഡിൽ മെറ്റൽ വിരിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നതാണ്.
പഴയ രാജപാത ഇപ്പോഴും PWD യുടെ ഓണർഷിപ്പിൽ തന്നെയാണ് (പൊതുമരാമത്ത് (g) വകുപ്പിന്റെ 14/08/2009-ാം തിയതിയിലെ go (MS) No.52/2009/PWD എന്ന ഉത്തരവിൽ മുവാറ്റുപുഴ PWD ഡിവിഷന്റെ റോഡ് ലിസ്റ്റിൽ 36 – ാം നമ്പർ ആയി കോതമംഗലം-പെരുമ്പൻകുത്ത് റോഡ് വളരെ വിക്തമായ PWD ഉത്തരവ് നിലനിൽക്കുന്നതാണ്. എന്നാൽ 34 കി.മീ റോഡ് വനം വകുപ്പ് അനക്തൃമായി കൈയ്യേറി കൈവശം വെച്ചിട്ടുള്ള റോഡ് PWDയ്ക്ക് വിട്ടു കൊടുക്കുവാൻ വനം വകുപ്പ് തയ്യാറാകുന്നില്ല എല്ലാവിധ നിയമ സംവിധാനങ്ങളെയും വനം വകുപ്പ് വെല്ലുവിളിക്കുകയാണ്.
ഇതിനെ തുടർന്നാണ് ഈ മേഖലയിലെ നാട്ടുക്കാരും ആദിവാസി ജനവിഭാഗങ്ങളും നീതിയ്ക്ക് വേണ്ടി ഹൈകോടതിയിൽ കേസുകൾ സമർപ്പിച്ചിട്ടുള്ളത്. ഈ രാജപാത ഗതാഗത യോഗ്യമായാൽ കുട്ടമ്പുഴ,അടിമാലി,മാങ്കുളം എന്നി ഗ്രാമ പഞ്ചായത്തുകളിലെ അവികസിത മേഖലകളിൽ താമസിക്കുന്ന മുഴുവൻ ട്രൈബൽ വിഭാഗം ജനങ്ങൾക്കും ഇടമലകുടി ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്കും സമ്പൂർണ്ണമായ ഗതാഗത സൗകര്യം ലഭ്യമാകും.
ഇവിടങ്ങളിൽ ഒരു കാലത്തും ഗതാഗത സൗകര്യങ്ങൾ ഉണ്ടാകാതെയിരിക്കുന്നതിനുള്ള വളരെ ആസൂത്രിതമായ പദ്ധതികളാണ് വനം വകുപ്പ് നടപ്പിലാക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭ സമര പരിപാടികൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആദ്യ യോഗമാണ് മാങ്കുളം ഗ്രാമ പഞ്ചായത്തിൽ ചേരുന്നത് തുടർന്ന് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലും ഇതേ മാതൃകയിൽ യോഗം ചേരുമെന്നും നീതിയ്ക്ക് വേണ്ടി വലിയ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും മേഖലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ അറിയിച്ചു.