
കോതമംഗലം: കാർഷിക വിളകൾ നശിപ്പിക്കുന്നതോടൊപ്പം ഇപ്പോൾ വീടിന്റെ അടുക്കളവരെ എത്തിയിരിക്കുകയാണ് കുരങ്ങന്മാർ. വടാട്ടുപാറ പണ്ടാരൻ സിറ്റിയിൽ വലിയകാലയിൽ ജോമോൻറെ വീട്ടിലെ അടുക്കളയിലാണ് ഇന്ന് കുരങ്ങു കയറിയത്. ഏറെ പണിപ്പെട്ടിട്ടാണ് കുരങ്ങനെ അടുക്കളയിൽ നിന്ന് പുറത്താക്കിയത്.


