February 7, 2026
bus accident
ഇറക്കം ഇറങ്ങി വരുന്നതിനിടയില്‍ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് തന്നെ മറിയുകയായിരുന്നു.

മാങ്കുളം:  കല്ലാര്‍ മാങ്കുളം റോഡില്‍ മാങ്കുളം വിരിപാറക്ക് സമീപം മിനിബസ് പാതയോരത്തേക്ക് മറിഞ്ഞപകടം. ഞായറാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. തമിഴ്‌നാട് തിരുപ്പൂരില്‍ നിന്നുള്ള വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കല്ലാര്‍ മാങ്കുളം റോഡില്‍ വിരിപാറക്കും കൈനഗിരിക്കും ഇടയിലാണ് അപകടം സംഭവിച്ചത്. ഇറക്കം ഇറങ്ങി വരുന്നതിനിടയില്‍ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് തന്നെ മറിയുകയായിരുന്നു.

അപകടം ഉണ്ടായ ഉടന്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. വാഹനത്തില്‍ ഉണ്ടായിരുന്ന നിരവധിയാളുകള്‍ക്ക് പരിക്ക് സംഭവിച്ചു. ഇവരെ അടിമാലിയിലെ താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി  പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് രണ്ട് പേര്‍ വാഹനത്തിനിടയില്‍ കുടുങ്ങിയിരുന്നു. വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തത്.

Sponsored

കൈനഗിരി മുതല്‍ റോഡില്‍ കൊടും വളവുകളും കുത്തിറക്കവുമാണ്. ഈ ഇറക്കം അവസാനിക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനാംഗങ്ങളുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ദീപാവലി ആഘോഷങ്ങള്‍ക്കായി മാങ്കുളത്തേക്ക് എത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!