ആരോഗ്യ സുരക്ഷയെക്കുറിച്ചും, വിവിധ ആരോഗ്യ ഇൻഷുറൻസുകളെക്കുറിച്ചും എൽ ഐ സി ഉദ്യോഗസ്ഥർ ക്ലാസ്സ് നയിച്ചു

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ റിട്ടേര്‍ഡ് ടീച്ചേഴ്സ് ഫോറം വാർഷിക ജനറൽ ബോഡി മീറ്റിംഗ് നടന്നു. യോഗം കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്തു.റിട്ടേര്‍ഡ് ടീച്ചേഴ്സ് ഫോറം പ്രസിഡന്റ് പ്രൊഫ. എം. കെ. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. കെ. എം. കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.ട്രഷറർ പ്രൊഫ. ടി. വി. ജേക്കബ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.

എൺപത് വയസ് പിന്നിട്ട അധ്യാപകരായ പ്രൊഫ. ബേബി എം വർഗീസ്, പ്രൊഫ. ലീലാമ്മ കുരുവിള, പ്രൊഫ. കെ. ഒ.പൗലോസ്, പ്രൊഫ. കെ. വി. പൗലോസ്, പ്രൊഫ. പി. എം. പോൾ എന്നിവരെ ആദരിച്ചു. ആരോഗ്യ സുരക്ഷയെക്കുറിച്ചും, വിവിധ ആരോഗ്യ ഇൻഷുറൻസുകളെക്കുറിച്ചും എൽ ഐ സി ഉദ്യോഗസ്ഥർ ക്ലാസ്സ് നയിച്ചു.ഡോ. കെ. സി. രാജൻ കൃതജ്ഞത പറഞ്ഞു.


