
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി.വോക്ക് ഡാറ്റ അനലിറ്റിക്സ് ആൻഡ് മെഷീൻ ലേണിംഗ് വിഭാഗം വിദഗ്ധ സംവാദം
സംഘടിപ്പിച്ചു.പ്രശസ്ത ഡാറ്റ അനലിസ്റ്റ് എഡ്വിൻ ഏലിയാസ് ആദായി മുഖ്യ പ്രഭാഷണം നടത്തി. ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിംഗ് തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാന ആശയങ്ങളെ ക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വിവിധ റിയൽ ടൈം കേസ് സ്റ്റഡികളും തന്റെ പ്രൊഫഷണൽ അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് വിദ്യാർത്ഥികളെ ഡാറ്റ സയൻസ് രംഗത്തെ തൊഴിൽ സാധ്യതകളും, ഗവേഷണ അവസരങ്ങളും എഡ്വിൻ അവതരിപ്പിച്ചു.

സൈബർ സാധ്യതകൾ വിപ്ലവകരമായ പുരോഗതിക്ക് ഊന്നൽ നൽകുമ്പോൾ ഡാറ്റ അനലിറ്റിക്സിന്റെ ആവശ്യവും, പ്രാധാന്യവും വർദ്ധിക്കുകയാണന്നും,ഒപ്പം അത് മുന്നോട്ടുവയ്ക്കുന്ന കരിയർ സാധ്യതകൾ അനന്തമാണെന്നും എഡ്വിൻ കൂട്ടിച്ചേർത്തു.
വകുപ്പ് മേധാവി ക്രിസ്റ്റിന മെറിൻ ബാബു,ഡാറ്റ അനലിറ്റിക്സ് അസോസിയേഷൻ ഇൻചാർജ് ഷൈബി പി. സ്ക്കറിയ,വിദ്യാർത്ഥി പ്രതിനിധി യാസിൻ മാലിക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.


