
കോതമംഗലം ഉപജില്ല ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പ് നേടി സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.
കോതമംഗലം : ഒക്ടോബർ 15, 16 തീയതികളിലായി നടത്തപ്പെട്ടഉപജില്ലാ ശാസ്ത്രമേളയിൽ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, എന്നീ രണ്ടു സ്കൂളുകളിൽ ആയിട്ടാണ് മേളകൾ നടത്തപ്പെട്ടത്.
ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള എന്നിവയിൽ യുപി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടിയാണ് സെന്റ് അഗസ്റ്റിൻസ് സ്കൂൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്.
സാമൂഹ്യശാസ്ത്രമേളയിൽഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ്, യുപി വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ഓവറോൾ സെക്കൻഡും നേടി ഇതേ സ്കൂൾ സോഷ്യൽ സയൻസ്മേളയിലെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സയൻസ് മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ്,ഹയർസെക്കൻഡറി തലത്തിൽ ഓവറോൾ സെക്കൻഡ്,യുപി വിഭാഗത്തിൽ ഓവറോൾ തേർഡ് നേടി സയൻസ്മേളയിലും സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ്, ഹയർസെക്കൻഡറിയിൽ ഓവറോൾ തേർഡ് നേടി,ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ആയി. ഇങ്ങനെ വ്യത്യസ്ത 5 മേളകളിൽ നാലു മേളകളിലും ചാമ്പ്യൻഷിപ്പും ഐടി മേളയിൽ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പുംനേടിയാണ് സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മേളയിലെ ചാമ്പ്യന്മാരായത്.