
https://www.facebook.com/share/v/BT4xLnUBr7hzJVdZ
കോതമംഗലം: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയിൽ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30 ഓടെയാണ് ലോറി മറിഞ്ഞത്.

ദേശീയപാത നവീകരണ പണികളുടെ ഭാഗമായി കലുങ്ക് പണിക്കായി പാറമക്ക് ഇട്ട ഭാഗത്തെത്തിയപ്പോൾ ലോറിയുടെ ചക്രം താഴ്ന്ന് ചെരിയുകയായിരുന്നു. നീണ്ടപാറയിൽനിന്ന് റബർ തടിയുമായി പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ചെരിഞ്ഞ ലോറിയിൽനിന്ന് തടി മറ്റൊരു ലോറിയിലേക്ക് മാറ്റി.ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി രത്രി 9.30 ഓടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട ലോറിയുടെ ഇരുഭാഗത്തുമായി സർവീസ് ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു.