
അടിമാലി :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പതിനാലാം മൈൽ നാല് സെന്റ് കോളനിക്ക് സമീപം വാഹനാപകടം. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൂന്നാർ സന്ദർശിച്ചു തിരികെ വരികയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്
രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അടിമാലി ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
