
ഇടുക്കി : ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയെത്തുടർന്നുള്ള മലവെള്ള പാച്ചിലിൽ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു.

വണ്ണപ്പുറം കൂവപ്പുറം സ്വദേശി തേവർക്കുന്നേൽ ഓമന ദിവാകരൻ ആണ് മരിച്ചത്. തോട് മുറിച്ച് കടക്കവെ ഒഴുക്കിൽപെട്ടായിരുന്നു ദാരുണാന്ത്യം. ഭർത്താവ് ദിവകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ണപ്പുറം – കോട്ടപാറ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.
