
മുവാറ്റുപുഴ • അതിഥിത്തൊഴിലാളികളായ ദമ്പതികൾക്ക് നേരെ ആക്രമണം മൂന്നു പേർ പിടിയിൽ. മുളവൂർ പേഴക്കാപ്പിള്ളി പള്ളിപ്പടി ഇ ബി ജംഗ്ഷൻ ഭാഗത്ത് ചെളിക്കണ്ടത്തിൽ വീട്ടിൽ കുഞ്ഞുമൊയ്തീൻ (നിസാർ 42), പേഴയ്ക്കാപ്പിള്ളി ഇ .ബി ജംഗ്ഷൻ ചെളിക്കണ്ടത്തിൽ സുധീർ (39) പുള്ളിച്ചാലിൽ വീട്ടിൽ ഇസ്മായിൽ (48) എന്നിവരെ യാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ട് കോഴിക്കടയിൽ പോയി തിരിച്ചു വരികയായിരുന്ന വീട്ടമ്മയെ സ്ക്കൂട്ടറിൽ പിന്തുടർന്നെത്തിയ നിസാർ തടഞ്ഞ് നിർത്തി ലൈംഗീകമായി ഉപദ്രവിച്ചു. എതിർത്ത വീട്ടമ്മയെ മർദ്ദിക്കുകയായിരുന്നു.
