
എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഗ്രീൻ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വിവിധയിനം ഫല വൃക്ഷ തൈകളുടെ പ്രദർശനവും വിപണനവും മലയിൻകീഴ് കോഴിപ്പിള്ളി ബൈപ്പാസിൽ ഉള്ള എൻ്റെ നാട് ഗ്രൗണ്ടിൽ രാവിലെ 10 മുതൽ ആരംഭിക്കും. ഒക്ടോബർ 25, 26, 27 തീയതികളിലാണ് ഫെസ്റ്റ് നടക്കുന്നത്.

വ്യത്യസ്തയിനങ്ങളിലുള്ള പ്ലാവ് , മാവ് , തെങ്ങിൻ തൈകൾ , റമ്പൂട്ടാൻ മംഗോസ്റ്റിൻ തുടങ്ങിയ ഫല വൃക്ഷ തൈകളും ചെടികളും പച്ചക്കറി വിത്തുകളും ഇതിനാവശ്യമായ വളങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റിൻ്റെ ഉദ്ഘാടനം രാവിലെ പത്തിന് എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിക്കും.
