
കോതമംഗലം ; ഗ്യാസ് ഏജൻസിയിൽ നിന്നും വിതരണത്തിനു കൊണ്ടുപോകുകയായിരുന്ന പാചക വാതക സിലണ്ടറിൽ ചോർച്ച. ദുരന്തഭീതി ഒഴിവായത് ഫയർഫോഴ്സ് ഇടപെടലിൽ.
താലൂക്കിലെ കവളങ്ങാട് പഞ്ചായത്തിലെ 15 -ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഇൻഡേൻ കമ്പനിയുടെ വിതരണക്കാരായ കോതമംഗലം നന്മ ഗ്യാസ് ഏജൻസിയുടെ വിതരണ വാഹനത്തിൽ എത്തിച്ച സിലണ്ടിനാണ് പോർച്ച കണ്ടെത്തിയത്.
ചോർച്ച കണ്ടെത്തിയ വിവരം ഗ്യാസ് ഏജൻസി ജീവനക്കാർ ഫയർഫോഴ്സിൽ അറിയിച്ചു. അപകടരഹിതമായ പ്രദേശത്തേയ്ക്ക് സിലണ്ടർ മാറ്റിവയ്ക്കാനായിരുന്നു ഫയർ ഫോർഴ്സ് അധികൃതരുടെ നിർദ്ദേശം.

അഗ്നിരക്ഷാ സേന പരിക്കണ്ണിയിലെ സംഭവസ്ഥലത്ത് എത്തിയപ്പോൾ സിലണ്ടറിൽ ശക്തമായി വാതകം പുറത്തേയ്ക്ക് പ്രവഹിച്ചിരുന്നു. തുറന്നായ ഗ്രൗണ്ടിൽ ആയിരുന്നു ജീവനക്കാർ ചോർച്ചയുള്ള സിലണ്ടർ സൂക്ഷിച്ചിരുന്നത്.
വെള്ളം പമ്പുചെയ്യാൻ സജ്ജീകരണങ്ങൾ ഒരുക്കി , പാചകവാത സിലണ്ടറിൻ്റെ അടുത്ത് എത്തി, ജീവനക്കാർ പരിശോധനകൾ പൂർത്തിയാക്കി നിറയെ വാതകമുള്ള സിലിണ്ടറിൻ്റെ മദ്ധ്യഭാഗത്തു നിന്നാണ് ചോർച്ചയെന്ന് പരിശോധനയിൽ വ്യക്തമായി. ചോർച്ച നിയന്ത്രിയ്ക്കാൻ ഉപയോഗിച്ചിരുന്ന പശ ഇളകിയ നിലയിലായിരുന്നു.
ചോർച്ച മൂലം കൂടുതൽ വിള്ളൽ ഉണ്ടാകാനുള്ള സാധ്യതയും നിലനിന്നിരുന്നു. ഇകാര്യം ബോദ്ധ്യപ്പെട്ട സേന ജീവനക്കാർ റെഗുലേറ്റർ കൂടി ഘടിപ്പിച്ച് വാതകം പുറത്തേയ്ക്ക് പ്രവഹിക്കുന്നത് സുഗമാക്കി. താമസിയാതെ സിലണ്ടർ കാലിയായി. ഇതോടെയാണ് ദുരന്ത ഭീതിവിട്ടകന്നത്.
സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ശ്രീ കെ .കെ . ബിനോയി, ഗ്രേഡ് അസ്സിസ്റ്റേഷൻ ഓഫീസർ എം അനിൽ കുമാർ, കെ എൻ ബിജു, സേനാംഗങ്ങളായ കെ വി ദീപേഷ് , പി എം നിസ്സാമുദീൻ, പി പി ഷംജു, ജിനോ രാജു, പി ആർ രാഹുൽ, ശ്രുതിൻ പ്രദീപ്, ജിത്തു തോമസ് എന്നിവർ ദുരന്ത ഭീതി ഒഴിവാക്കുന്നതിന്നുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി.
