
മൂവാറ്റുപുഴ: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 370 ഒഴിവുകളിലേക്ക് മൂവാറ്റുപുഴ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – മോഡല്‍ കരിയര്‍ സെന്ററിന്റെ സഹകരണത്തോടെ 29ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന അഭിമുഖത്തില്‍ ആവശ്യമുള്ള രേഖകളുമായി ഹാജരാകണം. പ്രായപരിധി : 21-60. രജിസ്റ്റര്‍ ചെയ്യാന്‍:contactmvpamcc@gmail.com എന്ന മെയില്‍ ഐഡിയില്‍ ഹായ് അയക്കുമ്പോള്‍ തൊഴില്‍ മേള രജിസ്ട്രേഷന് ലിങ്കും മറ്റ് വിവരങ്ങളും ലഭിക്കും. 35 വയസ് കഴിഞ്ഞവര്‍ മേല്‍ പറഞ്ഞ രീതിയില്‍ മെയില്‍ ചെയ്ത് വിവരങ്ങള്‍ കൃത്യമായി വായിച്ചതിന് ശേഷം പങ്കെടുക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
