
കോതമംഗലം■ ഗ്രീൻ ഫെസ്റ്റിൻ്റെ ഉത്ഘാടനം എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. എൻ്റെ നാട് മൾട്ടി സ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ നടത്തിവരുന്ന ഗ്രീൻ ഫെസ്റ്റിൽ വ്യത്യസ്തങ്ങളായ ഫലവൃക്ഷതൈകളുടെയും ചെടികളുടെയും പ്രദർശനവും വിപണവുമാണ് ആരംഭിച്ചിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ വിലയിൽ ഫല വൃക്ഷ തൈകൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് നടത്തുന്നതെന്ന് ചെയർമാൻ പറഞ്ഞു.

പ്ലാവിൻ തൈകൾ , മാവുകൾ, കവുങ്ങ് ,റമ്പൂട്ടാൻ മുസാമ്പി ,, അമ്പഴം ,
ജമ്പോട്ടിക്ക മിറാക്കിൾ ഫ്രൂട്ട് , ഗ്രാഗൺ ഫ്രൂട്ട് , തെങ്ങിൽ തൈകൾ വാഴവിത്തുകൾ , ബോഗൺ വില്ല , ചൈന ഡോൾ തുടങ്ങി വിവയിധം ഫലവൃക്ഷ തൈകളും പൂച്ചെട്ടികളുടെയും ജൈവ വളങ്ങൾ എല്ലുപൊടി വിപുലമായ ശേഖരമാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത് . ജോർജ്ജ് അമ്പാട്ട് അദ്ധ്യക്ഷത വഹിച്ച
ചടങ്ങിൽ സി കെ സത്യൻ ബിജി ഷിബു , സി ജെ എൽദോസ് , ജോഷി പൊട്ടയ്ക്കൽ ജയിംസ് കോറമ്പേൽ , ജോഷി കുര്യാക്കോസ് , പി എ പാദുഷ , സുബാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 27-ാം തീയതി ഞായറാഴ്ച ഗ്രീൻ ഫെസ്റ്റ് സമാപിക്കും
