
കോതമംഗലം: എറണാകുളം ജില്ലാതല ഇന്റർ സ്കൂൾ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ചാന്പ്യന്മാരായി. 106 പോയിന്റുകളോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ചേലാട് ബസാനിയ പബ്ലിക് സ്കൂളിൽ നടന്ന മത്സരത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നും 150 ഓളം കുട്ടികൾ പങ്കെടുത്തു. ബസാനിയ വലിയപള്ളി വികാരി ഫാ. വർഗീസ് ചാത്തനാട് സമ്മാനദാനം നിർവഹിച്ചു.
