
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ 35 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. രണ്ടു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ ഐസിൽ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

കെപി കോളനി കുടുംബാരോഗ്യ ഹെൽത്ത് ഇൻസ്പെക്ടർ കെ. അനിൽകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ ജി. ശരൺ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.