
കോതമംഗലം എൻ്റെ നാട് ജനകീയ കൂട്ടായ്മയും തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റലും കോതമംഗലം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പിടിഎയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം എൻ്റെ നാട് ചെയർമാൻ ശ്രീ. ഷിബു തെക്കുംപുറം നിർവഹിച്ചു .

ക്യാൻസർ ,ഹൃദ്രോഗം അസ്ഥി വിഭാഗം ,ജനറൽ മെഡിസിൻ , ഡയറ്റീഷൻ കൺസൾട്ടേഷൻ, ഫിസിയോതെറാപ്പി കൺസൾട്ടേഷൻ എന്നീ വിഭാഗങ്ങളിലാണ് പരിശോധന നടന്നത്. ക്യാമ്പിലെത്തിയവർക്ക് ഇസിജി ,ബ്ലഡ് ടെസ്റ്റ് 1തൈറോയ്ഡ് ടെസ്റ്റ് ,കൊളസ്ട്രോൾ ടെസ്റ്റ് , മരുന്നുകൾ എന്നീ സൗജന്യ സേവനങ്ങളും ലഭ്യമാക്കി .സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് സോണി മാത്യു പാമ്പയ്ക്കൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ സിസ്റ്റർ റിനി മരിയ ,സി ജെ എൽദോസ്, കെ പി കുര്യാക്കോസ് , ജോർജ് അമ്പാട്ട്, ജെയിംസ് കോറമ്പേൽ , ജോഷി കുര്യാക്കോസ് , ജോർജ് മങ്ങാട്ട് , ഡോക്ടർമാരായ ജിൻസ് പൗലോസ് , നിഷ റ്റി ജി , സിറിയക് ജോസ് സ്കൂൾ എംപി റ്റി എ പ്രസിഡൻറ് ജിപ്സി അലക്സ്എൻ്റെ നാട് സെക്രട്ടറി പി എ പാദുഷ എന്നിവർ ‘സംസാരിച്ചു . പങ്കെടുത്ത ആളുകളിൽ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് സാമ്പത്തിക ഇളവും ലഭ്യമാക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.
