
കോതമംഗലം:
ഒളിമ്പിക്സ് മാതൃകയിൽ ആദ്യമായി സംഘടിപ്പിച്ച കേരള സംസ്ഥാന സ്കൂൾ കായിക മേളയുടെ കോതമംഗലത്തെ ഭക്ഷണശാലയുടെ പാലുകാച്ചൽ ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. കോതമംഗലം എം.എ കോളേജിൽ നടക്കുന്ന സ്വിമ്മിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്ന 1500 കുട്ടികൾക്കും അഞ്ഞൂറോളം ഒഫിഷ്യൽസിനും നാലു ദിവസവും നാലു നേരം ഭക്ഷണം നൽകുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. പഴയിടം നമ്പൂതിരിയാണ് ഭക്ഷണമൊരുക്കുന്നത്.

മുനിസിപ്പൽ ചെയർമാൻ
കെ.കെ. ടോമി അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.എ. നൗഷാദ്, കെ.വി. തോമസ്, കൗൺസിലർ പി.ആർ. ഉണ്ണിക്കൃഷ്ണൻ, കൺവീനർ ടി.ഐ. അബൂബക്കർ, കെ.എസ്.ടി.എ നേതാക്കളായ എ.എം. ഷാജഹാൻ, അപർണ നാരായണൻ, എ.ഇ. ഷെമീദ, എം. നിയാസ്, എ.ഇ.ഒ കെ.ബി. സജീവ്, പി. അലിയാർ, ഷൈജു ജോൺ തുടങ്ങിയവർ സംസാരിച്ചു.