
കാക്കനാട്: എം.ഡി.എം.എ യുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി പ്രണവിനെ(22) കൊച്ചി സിറ്റി പൊലീസ് പിടികൂടി. യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ എ.സി.പി കെ.എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി ഡാൻസാഫ് ടീമാണ് പിടികൂടിയത്. തൃക്കാക്കര ഉണിച്ചിറ ക്ലബ്ബ് ജംഗ്ഷന് സമീപത്തു നിന്നുമാണ് 6.06 ഗ്രാം എംഡിഎംഎ യുമായി പ്രതിയെ പിടികൂടിയത്.
