
കോതമംഗലം: 35-ാമത് കോതമംഗലം ഉപ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. കോട്ടപ്പടി മാർഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അദ്ധ്യക്ഷയായി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, റവ. ഫാ. എൽദോസ് പുൽപ്പറമ്പിൽ, സ്കൂൾ മാനേജർ അഡ്വ. ബിജി പി. ഐസക്, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, വികസനകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ജിജി സജീവ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സാറാമ്മ ജോൺ, ബ്ലോക്ക് മെമ്പർ ആഷ അജിൻ, മെമ്പർമാരായ ഷൈമോൾ ബേബി, ഷിജി ചന്ദ്രൻ, ശ്രീജ, കെ.ഒ. കെ. ജോസഫ്, വിൻസെൻ്റ് ജോസഫ്, സിസ്റ്റർ റിനി മരിയ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം. നിയാസ് ജനറൽ കൺവീനർ ജീന കുര്യാക്കോസ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.ആർ.
അനീഷ് എന്നിവർ സംസാരിച്ചു.
