
ഓണക്കിറ്റുമായി സംസ്ഥാന സർക്കാർ. മലയാളികൾക്ക് അല്ലലില്ലാതെ ഓണം ആഘോഷിക്കുക എന്ന ലക്ഷ്യം മുന്നിൽ വച്ചു കൊണ്ട് സംസ്ഥാന സർക്കാർ ആറുലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും. മുഗണനാ വിഭാഗത്തിൽ പെട്ട മഞ്ഞ കാർഡുകാർക്കാണ് കിറ്റ് നൽകുക.
അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും. സാമ്പത്തികമായി താഴെതട്ടിലുള്ള ജനങ്ങൾക്ക് ഓണം കളറാക്കാൻ ഓണക്കിറ്റ് സഹായകമാകും.
ഓണത്തിന് നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. 53 ലക്ഷം കുടുംബങ്ങൾക്ക് ഈ നീക്കം പ്രയോജനം ചെയ്യും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിൽനൽകും. നിലവിൽ 29 രൂപയ്‌ക്ക് നൽകുന്ന അരിയാണിത്.
സംസ്ഥാനം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് കേരളം സ്വന്തംനിലയിൽ അരി വിലകുറച്ച് നൽകുന്നത്. കേരളത്തിലുള്ളവർ അരിവാങ്ങാൻ ശേഷിയുള്ളവരാണെന്നും സബ്‌സിഡി അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാർ നിലപാട്.