bakery staff dead
കാൽവഴുതി 30 അടി താഴ്ചയിലുള്ള മറയൂർ റോഡിലേക്കു വീഴുകയായിരുന്നു.

മൂന്നാർ: ബൈക്ക് മാറ്റിവയ്ക്കുന്നതിനിടെ കാൽവഴുതി താഴ്ചയിലേക്കു വീണ വ്യാപാരി മരിച്ചു. ജിഎച്ച് റോഡിൽ ഒപിജി ബേക്കറി ആൻഡ് കോഫി ഷോപ്പ് ഉടമ പെരിയവര കവലയിൽ ഒളാട്ടുപുറത്ത് ആന്റണി ജോർജ് (49) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു സംഭവം.

കൊച്ചിയിൽ നിന്നു മൂന്നാർ ലക്ഷ്മിയിലെത്തിയ ബന്ധുക്കളെ സന്ദർശിച്ചശേഷം മകനും സഹോദരനുമൊപ്പം പെരിയവര കവലയ്ക്കു സമീപമുള്ള വീടിനടുത്തെത്തിയപ്പോൾ കാർ പാർക്ക് ചെയ്യുന്നതിനായി സമീപത്തിരുന്ന ബൈക്ക് മാറ്റിവയ്ക്കാനിറങ്ങി. 

Sponsored

അതിനിടെ, പുല്ലിൽ ചവിട്ടി കാൽവഴുതി 30 അടി താഴ്ചയിലുള്ള മറയൂർ റോഡിലേക്കു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!