
പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്ത് ആയൂര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍ സംയുക്തമായി പഞ്ചായത്ത് ഹാളില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സീനത്ത് മൈതീന്‍, കെ.എം അബ്ദുള്‍ കരീം, എ.എ രമണന്, അബൂബക്കര്‍ മാങ്കുളം, റിയാസ് തുരുത്തേല്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അമ്പിളി. പി. നായര്‍, ഡോ. എം. നിഷാമോള്‍, ഡോ.പി. എമില്‍, സിഡിഎസ് അധ്യക്ഷ ഷരീഫ റഷീദ്, യോഗ പരിശീലകരായ ഡോ. ശ്രീരാജ് കെ ദാമോദര്‍, എം.എസ് ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.