February 7, 2026
wild elephent
കു​ല​ച്ച മു​ന്നൂ​റോ​ളം വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

കോ​ത​മം​ഗ​ലം: വേ​ട്ടാ​മ്പാ​റ പ​ടി​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു. പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് മൂ​ത്താ​രി​ല്‍ പോ​ള്‍ കൃ​ഷി ചെ​യ്തി​രു​ന്ന ഏ​ത്ത​വാ​ഴ​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ച​വി​ട്ടി​മെ​തി​ച്ച​ത്. കു​ല​ച്ച മു​ന്നൂ​റോ​ളം വാ​ഴ​ക​ളാ​ണ് ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ന​ശി​പ്പി​ച്ച​ത്. അ​ടു​ത്ത​മാ​സം കു​ല വെ​ട്ടി വി​ല്‍​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ള്‍ പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് പോ​ളി​ന് സം​ഭ​വി​ച്ച​ത്.

ഭൂ​ത​ത്താ​ന്‍​കെ​ട്ട് വ​ന​ത്തി​ല്‍​നി​ന്നും പെ​രി​യാ​ര്‍​ക​ട​ന്നെ​ത്തി​യ ആ​ന​ക്കൂ​ട്ട​മാ​ണ് കൃ​ഷി​യി​ട​ത്തി​ല്‍ നാ​ശം വ​രു​ത്തി​യ​ത്. ഇ​തി​ന് മു​മ്പും പോ​ളി​ന്‍റെ കൃ​ഷി ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​നി ആ​ന​ശ​ല്യം ഉ​ണ്ടാ​കി​ല്ലെ​ന്ന പ്ര​തീ​ഷ​യി​ലാ​ണ് ഏ​ത്ത​വാ​ഴ​ക്കൃ​ഷി​ക്ക് ഇ​റ​ങ്ങി​യ​ത്. വാ​യ്പ​യെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് ന​ട്ടു​പ​രി​പാ​ലി​ച്ച വാ​ഴ​ക​ൾ കു​ല​ച്ച് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ​പ്പോ​ഴേ​ക്കും അ​പ്ര​തീ​ഷി​ത​മാ​യി ആ​ന​ക്കൂ​ട്ടം എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ള ഇ​ന്‍​ഷു​റ​ന്‍​സ് എ​ടു​ത്തി​രു​ന്നു എ​ങ്കി​ലും മൂ​ന്ന് വ​ര്‍​ഷം മു​മ്പ് മു​ത​ലു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് തു​ക ല​ഭി​ക്കാ​നു​ണ്ടെ​ന്ന് പോ​ള്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!