February 7, 2026
vazha
ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ത്തു​ത​വ​ണ​യാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​ത്.

അ​തി​ര​പ്പി​ള്ളി: കാ​ട്ടാ​ന​ക​ൾ പ​തി​വാ​യ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച​ വി​ഷ​മ​ത്തി​ൽ ക​ർ​ഷ​ക​ൻ കോ​ട്ടാ​മ​ല ത​ട്ടി​ൽ സാ​ബു ബാ​ക്കി​യു​ള്ള വാ​ഴ​ക​ൾ​കൂ​ടി വെ​ട്ടി​ക്ക​ള​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ൽ ക​ട​ന്ന് വാ​ഴ​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് സാ​ബു വി​വി​ധ​യി​നം വാ​ഴ​ക​ൾ കൃ​ഷി​ചെ​യ്തി​രു​ന്ന​ത്. കു​ല​ച്ച​തും കു​ല​യ്ക്കാ​റാ​യ​തു​മാ​യി 650 വാ​ഴ​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ൽ നൂ​റെ​ണ്ണം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്. ആ​റ് റം​ബു​ട്ടാ​ൻ, നാ​ലു ജാ​തി​മ​ര​ങ്ങ​ൾ, 10 സെ​ന്‍റി​ലെ ക​പ്പ​കൃ​ഷി എ​ന്നി​വ​യും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. കൃ​ഷി​സ്ഥ​ല​ത്ത് ആ​ന​ക​ൾ ക​ട​ക്കാ​തി​രി​ക്കാ​ൻ നി​ർ​മി​ച്ച മ​തി​ൽ പൊ​ളി​ച്ചാ​ണ് ആ​ന​ക​ൾ ക​യ​റി​യ​ത്. തോ​ട്ടം ന​ന​യ്ക്കാ​നു​ള്ള പൈ​പ്പു​ക​ളും ന​ശി​പ്പി​ച്ചു. ഇ​തോ​ടെ​ സ​ങ്ക​ടം സ​ഹി​ക്കാ​നാ​കാ​തെയാണ് ബാ​ക്കി​നി​ന്ന വാ​ഴ​ക​ൾ വെ​ട്ടി​ക്ക​ള​ഞ്ഞ​ത്. കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ വൈ​ദ്യു​തി​വേ​ലി​യും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​തു​മൂ​ലം വ​ലി​യ സാ​മ്പ​ത്തി​ക​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ത്തു​ത​വ​ണ​യാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​ത്. പ​ത്തു​ല​ക്ഷ​ത്തി​ന്‍റെ നാശന​ഷ്ടം സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ൻ​ഷ്വ​ർ ചെ​യ്ത വാ​ഴ​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. 2021 ൽ ​കാ​യ്ച്ച മു​ന്നൂ​റോ​ളം തെ​ങ്ങു​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച വൈ​ദ്യു​ത​വേ​ലി​ക​ളും ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത്.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!