February 8, 2026
santhwanam
ജോർജ് പട്ട്ളാട്ട് അച്ചന്റെ സ്വാന്തനത്തിലെ ജീവിത വഴികളെ കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യ കേന്ദ്രമായ, കോതമംഗലം സാന്ത്വനം സ്പെഷ്യൽ സ്കൂളിലെ കുഞ്ഞുമക്കളുടെ, ആത്മീയ പിതാവായ, വന്ദ്യ ജോർജ് പട്ട്ളാട്ട് അച്ചൻ്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. Dr.ജേക്കബ് ഇട്ടുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാന്ത്വനം സ്കൂൾ ഡയറക്ടർ ഫാ. എൽദോ ഏലിയാസ് സ്വാഗതം ആശംസിച്ചു. ഏറ്റെടുക്കുന്ന സ്ഥാനത്തോട് വളരെയേറെ ആത്മാർത്ഥതയും, അർപ്പണ മനോഭാവമുള്ള ചുരുക്കം വ്യക്തികളിൽ ഒരാളായിരുന്നു ജോർജ് പട്ട്ളാട്ട് അച്ചൻ എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു, സാന്ത്വനം എന്നാൽ അച്ചന്റെ ജീവനാണ്, സ്വാന്ത്വനത്തിലെ കുഞ്ഞുങ്ങളുടെ കാണപ്പെട്ട ദൈവമാണെന്നും ദീർഘവീക്ഷണം, ദൃഢ നിശ്ചയം എന്നീ മഹത് ഗുണങ്ങൾ ഉള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പട്ളാട്ട് അച്ചൻ എന്നും വന്ദ്യ മത്തായി ഇടയനാൽ കോർഎപ്പിസ്കോപ്പാ യോഗത്തിൽ അനുസ്മരിച്ചു.

മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, മുൻസിപ്പിൽ കൗൺസിലർ രാജി ജോബി ,അഡ്വ. ജോസ് വർഗീസ്, അങ്കമാലി ഭദ്രാസന കൗൺസിൽ മെംബർ ഫാ. കെ. കെ വർഗീസ്, സ്കൂൾ സെക്രട്ടറി ശ്രീ മാത്യു വർഗീസ്, മാത്തുക്കുട്ടി പട്ളാട്ട്, P J പൗലോസ് ഓലിക്കൽ , പ്രിൻസിപ്പൽ ആതിരാകൃഷ്ണൻ, ജൂണോ ജോസഫ് എന്നിവർ അച്ഛനെ അനുസ്മരിച്ചു .. ഭദ്രാസനത്തിലെ മറ്റു വൈദീകരും , പട്ട്ളാട്ട് അച്ചൻ്റെ അഭ്യുദയാകാംഷികളും , ബന്ധുമിത്രാദികളും, വിദ്യാർത്ഥികളും മാതാപിതാക്കളും , അധ്യാപക അനധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. സാന്ത്വനം സ്കൂൾ ജോ. സെക്രട്ടറിയും മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ പി.വി ബഹനാൻ കൃതജ്ഞത അർപ്പിച്ചു.

ജോർജ് പട്ട്ളാട്ട് അച്ചന്റെ സ്വാന്തനത്തിലെ ജീവിത വഴികളെ കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!