
പെരുമ്പാവൂർ മരുതുകവലയിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് (1) ആണ് മരിച്ചത്. വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. മുത്തശ്ശിയോടൊപ്പം കളിക്കുന്നതിനിടയിലാണ് അടുത്ത് ഇരുന്ന റംബുട്ടാൻ കുട്ടി കളിയ്ക്കാൻ എടുക്കുകയും കുറച്ചു കഴിഞ്ഞപ്പോൾ വായിലേക്ക് ഇടുകയും ചെയ്തത്. തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ കുഞ്ഞിനെ ഉടനെ ആശുപത്രിയി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്.