കളമശേരി കൂനതൈ അമ്പലം റോഡിൽ അന്തുമുക്കിന് സമീപം സ്റ്റേഷനറി കടയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സാധനം വാങ്ങാനെന്ന വ്യാജേന സ്റ്റേഷനറി കടയിലെത്തിയ യുവാവ് കടയുടമയായ യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

ഇരുചക്രവാഹനത്തിൽ എത്തിയ മോഷ്ടാവ് കടയിലെത്തി വൈറ്റ് പേപ്പർ ചോദിച്ചു. ഈ സമയം മറ്റു രണ്ടുപേർ കടയിൽ സാധനം വാങ്ങാനുണ്ടായിരുന്നതിനാൽ ഇയാൾ പുറത്തുപോയി വരാം പേപ്പർ എടുത്തുവയ്ക്കാൻ ആവശ്യപ്പെട്ട് ഇറങ്ങി.

അല്പസമയത്തിനകം വീണ്ടും കടയിലെത്തിയ യുവാവ് കടയുടമ വൈറ്റ്പേപ്പർ എടുക്കുന്നതിനിടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് സ്റ്റാർട്ട് ആക്കി വെച്ച സ്കൂട്ടറിൽ കൂനംതൈ അമ്പലം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

