latha
പുഴയിലേക്ക് ചാടിയ ആളെ ഇതുവരെ കണ്ടെത്താനായില്ല.

മൂവാറ്റുപുഴ നഗരത്തിലെ ലതാ പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പുഴയിലേക്ക് ചാടിയ ആളെ ഇതുവരെ കണ്ടെത്താനായില്ല.

പുഴയിൽ കുളിച്ചുകൊണ്ടിരുന്നവർ നാട്ടുകാരെയും, പോലീസിനെയും, ഫയർഫോഴ്സിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വെളിച്ചക്കുറവു മൂലം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

നാളെ രാവിലെ വീണ്ടും തിരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് അറിയിച്ചു. യുവാവിനെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!