വായ്പ മുഴുവൻ അടച്ച് തീര്‍ത്ത് 16 വര്‍ഷമായിട്ടും ആധാരം തിരികെ നല്‍കിയില്ല
ഭവന വായ്പ മുഴുവൻ അടച്ച് തീര്‍ത്ത് 16 വര്‍ഷമായിട്ടും ആധാരം തിരികെ നല്‍കാത്ത കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലുവ ശാഖയ്ക്ക് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് നാല് ലക്ഷം രൂപ പിഴ വിധിച്ചത്.

ഒരു മാസത്തിനുള്ളില്‍ തുക നല്കാന് നിര്‍ദേശിച്ചിട്ടും വിധി നടപ്പിലാക്കുന്നില്ലെന്ന ആലുവ മാഞ്ഞൂരാന് വീട്ടില്‍ വര്‍ഗീസിന്റെ പരാതിയിലാണ് അനുകൂല വിധിയുണ്ടായത്. പ്രസിഡന്റ് ജസ്റ്റീസ് ബി. സുധീന്ദ്ര കുമാര്‍, അംഗം കെ.ആര്. രാധാകൃഷ്ണന് എന്നിവരാണ് ശിക്ഷ വിധിച്ചത്.


