
കൊച്ചി: കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ ഫാ. ആബേലിന്റെ (ആബേലച്ചൻ) 23-ാം ചരമവാർഷികം ആചരിച്ചു. കലാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിനിമാതാരം കലാഭവൻ പ്രജോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടം അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ്. പ്രസാദ്, ട്രഷറർ കെ.എ. അക്ബർ അലി, പി.ജെ. ഇഗ്നേഷ്യസ്, ജെ.എസ്. വിദ്വൽപ്രഭ, എം.വൈ. ഇക്ബാൽ, അഡ്വ. വർഗീസ് പറമ്പിൽ, എസ്. ശ്രീധർ, തോമസ് മറ്റക്കാടൻ എന്നിവർ സംസാരിച്ചു. കലാഭവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
