ഒല്ലൂർ: മേച്ചേരി സിൽക്സിനു സമീപം സ്കൂൾ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പടെ നാലുപേർക്കു പരിക്കേറ്റു.

കൊട്ടാരക്കര – പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസും തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിലെ ബസുമാണ് അപകടത്തിൽപ്പെട്ടത്.

സ്കൂൾ ബസ് ഡ്രൈവർ സോജി(42), വിദ്യാർഥികളായ ബിജോയ്(13), ആൽബിൻ(15), കെ എസ് ആർ ടി സി യാത്രക്കാരി ജാസ്മിൻ(47) എന്നിവർക്കാണു പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽപ്പെട്ട വാഹനത്തിൽ കുടുങ്ങിയ സ്കൂൾ ബസ് ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ഇരു വാഹനങ്ങളുടെയും മുൻഭാഗം ഭാഗികമായി തകർന്നു.

