
മൂവാറ്റുപുഴ ■ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ അമിതവേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ച് അപകടം.കലൂർ കാനം കോളനിയിൽ തണ്ടയിൽ മേരിക്കാണ് (75) ഗുരുതരമായി പരിക്കേറ്റത്.
കല്ലൂർക്കാട് വെള്ളാരം കല്ല് യുപി സ്കൂളിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കലൂർ ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ ഇലക്ട്രിക് സ്കൂട്ടർ തൊഴിലുറപ്പ് ജോലിക്ക് എത്തിയ മേരിയെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഇടിച്ച് വീഴ്ത്തുകയും, ഫ്രണ്ട് വീലിൽ വസ്ത്രം കയറി കുടുങ്ങി മേരി നിലത്തുവീഴുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പരിക്കുകളോടെ മേരിയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും,പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു കാലിന് ഒടിവും,തലയ്ക്ക് പൊട്ടലുമുണ്ടന്നാണ് ലഭ്യമായിട്ടുള്ള വിവരം.
